സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, ഏത് സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ തയ്യാറായിട്ടുളളവരാണ് സേനയിലെ അംഗങ്ങള്‍. നൂറ് പേര്‍ക്ക് ഒരു സന്നദ്ധപ്രവര്ത്തകന് എന്ന കണക്കിലാണ് പരിശീലനം നല്‍കുന്നത്. 16-65 പ്രായത്തിലുളളവരാണ് സേനയിലെ അംഗങ്ങള്‍. ഇവരുടെ വിദ്യാഭ്യാസമോ-ശാരീരികക്ഷമതയോ സേനയില്‍ അംഗമാകുന്നതിന് തടസ്സമില്ല. സേനാംഗങ്ങള്‍ക്ക് ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ സേനകളില്‍ നിന്നും പരിശീലനം ലഭിക്കും. പൊലീസ്, അഗ്നിശമനസേന, ദുരന്തനിവാരണസേന, വനംവകുപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി 700ലധികം പരിശീലകരാണ് പരിശീലനം നല്‍കുന്നത്.
കേരളം നേരിട്ട മുന്‍ ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സാമൂഹിക സന്നദ്ധസേന രൂപംകൊണ്ടത്. സന്നദ്ധസേനയെ വാര്‍ത്തെടുക്കാന്‍ ആദ്യം പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യമാണ് ഒരുക്കിയത്. മൊബൈല്‍ ആപ്പിലൂടെ ഇവര്‍ക്ക് പരിശീലനവും നല്കി. പൊലീസ്, വനംവകുപ്പ്്, അഗിനശമനസേന, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവിടങ്ങളിലെ 700 പ്രധാന പരിശീലകര്‍ ഇനിയുളള ദിവസങ്ങളില്‍ സേനയിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം ജില്ലാ കളക്ടര്‍മാരായി ഓരോ ജില്ലയുടെയും തല്‍സ്ഥിതികള്‍ സവദിക്കും.
തലസ്ഥാനത്തും ജില്ലാ-തദ്ദേശതലത്തിലും ആരംഭിച്ച കോള്‍ സെന്ററുകളില്‍ സജീവ പ്രവര്‍ത്തകരായി സാമൂഹിക സന്നദ്ധ സേന പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും സാമൂഹിക അടുക്കള, അവശ്യസാധനങ്ങള്‍, മരുന്നുകള്‍, പച്ചക്കറി വിത്തുകള്‍, വാഴക്കന്ന് മറ്റ് വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവ വാങ്ങി നല്കല്, രക്തദാനം തുടങ്ങി എല്ലാമേഖലയിലും സന്നദ്ധസേന പ്രവര്‍ത്തകര്‍ സജീവ പങ്കാളികളായി. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, അഗ്നിശമന സേനാവിഭാഗം തുടങ്ങി 24 മണിക്കൂറും പ്രവര്ത്തിക്കുന്നവര്ക്കൊപ്പമായിരുന്നു സാമൂഹിക സന്നദ്ധസേന അംഗങ്ങളും അഹോരാത്രം പ്രവര്‍ത്തിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും, പൊലീസുമായും ചേര്‍ന്ന് സാമൂഹ്യ സന്നദ്ധസേനാ അംഗങ്ങളുടെ പശ്ചാത്തലം വിലയിരുത്തി. ഇതിനുശേഷമാണ് ജില്ലാ ഭരണകൂടം അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍രേഖ അനുവദിച്ചത്. 39,000 പേര്‍ക്കാണ് പാസ് അനുവദിച്ചത്.
കേരളത്തിൽ ശരാശരി 100 വ്യക്തികൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിൽ ഒരു സാമൂഹിക സന്നദ്ധ സേന ഉണ്ടാകണം എന്നാണ് കണക്കാക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതു വേദി ആയിരിക്കും ഈ സേന.
വിവിധ വൈദഗ്ധ്യം ഉള്ള, അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തന സജ്ജരായ കേരളത്തിന് അകത്തും പുറത്തും ഉള്ള സന്നദ്ധ പ്രവർത്തകരുടെ ഏകീകൃത രൂപം ആണ് സാമൂഹിക സന്നദ്ധ സേന.
സിവിൽ ഡിഫൻസ് സംവിധാനത്തിൽ ചേരുവാനും സുദീര്‍ഘമായ പരിശീലനത്തിനു സമയമോ, സാധ്യതയോ ഇല്ലാത്ത, സ്വദേശ, വിദേശ വാസികളായ സുമനസ്ക്കരായ മലയാളികളെ ആണ് സാമൂഹിക സന്നദ്ധ സേനയിൽ ഉൾപ്പെടുത്തുക.