കേരള സൈബർ പോലീസിലേക്ക് സന്നദ്ധസേന വോളണ്ടിയർമാരെ ക്ഷണിക്കുന്നു!
സംസ്ഥാനത്തെ സൈബർ തട്ടിപ്പുകളെകുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന പ്രചാരണ യജ്ഞത്തിൽ സാമൂഹിക സന്നദ്ധസേന വോളണ്ടിയർമാർക്കും ഭാഗമാകാം കേരള സൈബർ പോലീസിനോടൊപ്പം ഇത്തരം പ്രചാരണസാമഗ്രികൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ താല്പര്യവും സന്നദ്ധതയുമുള്ള സാമൂഹിക സന്നദ്ധസേന വോളണ്ടിയരമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
നിബന്ധനകൾ :
പ്രായപരിധി - 18-45 വയസ്സ്
സാമൂഹിക സന്നദ്ധസേന വോളണ്ടിയറായി രജിസ്റ്റർ ചെയ്തിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://forms.gle/zfu2verTYiDVGo3c7 , കൂടുതൽ വിവരങ്ങൾക്ക് : 7736205554

  സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിൻറെ ഭാഗമായി വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുള്ള സന്നദ്ധപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിലിന്റെ കീഴിലുള്ള കല്ലാർ ക്യാമ്പിങ് സൈറ്റിൽ വച്ച് ത്രിദിന റസിഡൻഷ്യൽ നേതൃത്വ പഠന ക്യാമ്പും ഒത്തുചേരലും നടത്തുന്നു. 2024 മാർച്ച് 14, 15, 16 തീയതികളിൽ തിരുവനന്തപുരം കല്ലാർ ഗോൾഡൻ വാലിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാമൂഹിക സന്നദ്ധസേനയുടെ ഏതെങ്കിലും പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള 30നും 45നും ഇടയിലുള്ള സാമൂഹിക സന്നദ്ധസേന അംഗങ്ങൾക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് : 7736205554 | വെബ്സൈറ്റ്: www.sannadhasena.kerala.gov.in
രജിസ്റ്റർ ചെയ്യാൻ : - ഇൻസ്റ്റ ബയോയിലെ ലിങ്ക് / QR കോഡ് / https://forms.gle/mZmxW8Sqz7DQf

   കേരളത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാക്കുന്നതിനുള്ള വലിയ യജ്ഞത്തിന്റെ സർവ്വേ നടത്തിപ്പ്, പ്രചാരണപ്രവർത്തനങ്ങൾ, പരിശീലനം നൽകൽ എന്നിവയിൽ അണിചേരാൻ സാമൂഹിക സന്നദ്ധസേന പ്രവർത്തകരെ ക്ഷണിക്കുന്നു. 
https://app.digikeralam.lsgkerala.gov.in/volunteer
അപേക്ഷിക്കുവാനുള്ള ലിങ്ക് സാമൂഹിക സന്നദ്ധസേന ഇൻസ്റ്റാഗ്രാം ബയോയിലും ലഭ്യമാണ്.